ഞാനും ബേസിലും തള്ളിയിട്ടാണ് ആ പടത്തിന് പോയതെന്ന് പറയുന്ന ചിലരുണ്ട്: ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

അവൻ വിളിച്ചിട്ടും ഞാനും നിവിനും റിഹേർസലിന് പോയില്ല, പക്ഷെ ഫൈനൽ എഡിറ്റ്‌ കണ്ട് ഞങ്ങൾ ഞെട്ടി: അജു വർഗീസ്

ധ്യാനിനെയും പ്രണവ് മോഹന്‍ലാലിനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. തിയേറ്ററില്‍ വലിയ വിജയമായ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖങ്ങളിൽ താനും ബേസിലും ഒരുപാട് തമാശകൾ പറഞ്ഞിരുന്നുവെന്നും തങ്ങളുടെ തള്ള് കേട്ടിട്ടാണ് സിനിമ പോയി കണ്ടതെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ധ്യാൻ പറയുന്നു. എന്നാൽ ആ അഭിമുഖങ്ങളിൽ താൻ സിനിമയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രേക്ഷകരുടെ അമിത പ്രതീക്ഷയാണ് പ്രശ്നമെന്നും ധ്യാൻ പറഞ്ഞു. ദി നെക്സ്റ്റ് 14 മിനിറ്റ്സിനോട് സംസാരിക്കുകയായിരുന്നു ധ്യാൻ.

കസ്തൂരിമാനിലെ സാജന്‍ ജോസഫ് ആലുക്ക യഥാര്‍ത്ഥത്തില്‍ ഞാന്‍ തന്നെയായിരുന്നു: കുഞ്ചാക്കോ ബോബന്‍

‘ഒരു പ്രതീക്ഷയുമില്ലാതെ മുഴുവൻ പുതുമുഖങ്ങളുമായി വരുന്ന ചില സിനിമകളുണ്ടല്ലോ, അങ്ങനെ റിലീസായി ഓടിയ ചില സിനിമകളുണ്ട്. അവർക്ക് അങ്ങനെ പ്രതീക്ഷയൊന്നുമില്ല. എക്സ്പക്റ്റേഷൻ പലപ്പോഴും സിനിമക്ക് ദോഷമാവാം.

ഇവിടെ ഇറങ്ങിയിട്ടുള്ള ബിഗ് സ്റ്റാറുകളുടെ സിനിമകൾക്ക് പോലും പറ്റിയിട്ടുള്ളത് പ്രതീക്ഷയുടെ അമിതഭാരമാണ്. സത്യത്തിൽ പ്രേക്ഷകരാണ് ഒരുപാട് പ്രതീക്ഷിക്കുന്നത്. പിന്നെ ചില സമയത്ത് അഭിമുഖങ്ങളിൽ വന്ന് നടന്മാരും പലതും പറയുമല്ലോ.

വർഷങ്ങൾക്ക് ശേഷത്തിന്റെ കാര്യത്തിൽ ഞാനും ബേസിലും തള്ളിയിട്ടാണ് ആ പടത്തിന് പോയതെന്ന് പറയുന്ന ഒരുപാട് പേരുണ്ട്. പക്ഷെ ആ സിനിമയെ കുറിച്ച് ഞങ്ങൾ ഒരു അഭിമുഖത്തിലും സംസാരിച്ചിട്ടില്ല. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുകയും തമാശ പറയുകയുമൊക്കെയായിരുന്നു.

സിനിമയില്‍ നമുക്ക് എങ്ങനെയും പെരുമാറാം, അപ്പോള്‍ പരമാവധി അര്‍മാദിക്കുക: ഷൈന്‍ ടോം ചാക്കോ

അതും കരുതി ആ സിനിമക്ക് പോയ ആളുകളുണ്ട്. സത്യത്തിൽ വർഷങ്ങൾക്ക് ശേഷം ഒരു ഡ്രാമയാണ്. കുറച്ചുകൂടെ ഇമോഷണലാണ്. ഞങ്ങളുടെ തമാശകൾ കേട്ട് പടം കാണാൻ പോയിട്ട് ഇതിൽ കോമഡിയില്ലല്ലോ എന്ന് പറയുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലായിട്ടില്ല,’ധ്യാൻ പറഞ്ഞു.

 

Content Highlight: Dhyan sreenivasan About Varshngalkk shesham Movie

Exit mobile version