യുവ സൂപ്പര്‍സ്റ്റാര്‍ എന്ന് നടന്‍ ബേസിലിനെ വിളിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ട്രോളുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.
ബേസിലിന് യുവ സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരുണ്ടെന്നും ധ്യാനിന് അത്തരത്തില്‍ സ്വയം എന്ത് പേരിട്ട് വിളിക്കാനാണ് ആഗ്രഹമെന്നുമുള്ള ചോദ്യത്തിനായിരുന്നു ബേസിലിനെ കളിയാക്കിക്കൊണ്ടുള്ള ധ്യാനിന്റെ മറുപടി.
യുവ സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ അവന് എന്റെ അത്ര പടം ഇല്ലാത്തത് എന്തുകൊണ്ടാണെന്നായിരുന്നു സ്വയം ട്രോളിക്കൊണ്ടുള്ള ധ്യാനിന്റെ ചോദ്യം.
‘വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ് മിന്നല്‍ മുരളി കഴിഞ്ഞിട്ട് എന്നെ വെച്ചല്ലേ പടം ചെയ്തത്. വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കുശേഷത്തില്‍ അവനെ നായകനാക്കാതെ എന്നെയല്ലേ നായകനാക്കിയത്. അവന്‍ അതില്‍ എന്റെ വെറും അസിസ്റ്റന്റ്. ഞാനൊക്കെ ആക്ടേഴ്‌സാണ്. സ്റ്റാര്‍സും ആക്ടേഴ്‌സും തമ്മില്‍ ഭയങ്കര വ്യത്യാസമുണ്ട്.
ആക്ടേഴ്‌സ് മെറിറ്റിന്റെ ബേസിലാണ് നില്‍ക്കുന്നത്. ഞങ്ങളൊക്കെ മെറിറ്റിലാണ്. ഞങ്ങള്‍ പെര്‍ഫോമേഴ്‌സാണ്. പിന്നെ ഈ സ്റ്റാര്‍സ് വിളിയിലൊന്നും കാര്യമില്ല. അവന് റേഞ്ചില്ല (ചിരി). ഇത് ഞാന്‍ അവനോട് തന്നെ പറഞ്ഞിട്ടുണ്ട്.
അവന്‍ ഒരേ സാധനം തന്നെ അല്ലേ എല്ലാ പടത്തിലും ചെയ്യുന്നത്. ഇതിനുള്ള മറുപടി അവന്‍ പറയുമായിരിക്കും(ചിരി)
വര്‍ഷങ്ങള്‍ക്കു ശേഷത്തില്‍ ഞാന്‍ ചെയ്ത വേഷം അവന്‍ ചെയ്യുകയാണെങ്കില്‍ ആ പടം ഫസ്റ്റ് ഡേ തന്നെ ഹോള്‍ഡ് ഓവര്‍ ആയിപ്പോയെനേ. അല്ലാതെ എന്തുകൊണ്ട് വിനീത് ശ്രീനിവാസന്റെ ഏറ്റവും ഫേവറൈറ്റ് ആയിട്ടുള്ള ആള്‍ ആ പടത്തില്‍ നായകനായില്ല.
യുവസൂപ്പര്‍സ്റ്റാര്‍ എന്ന് ബേസിലിനെ വിളിക്കുന്നു, അങ്ങനെ ധ്യാനിന് ഒരു ടൈറ്റില്‍ ഇടാന്‍ പറഞ്ഞാല്‍ എന്ത് പറയുമെന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് നടന്‍ പ്രശാന്ത് അലക്‌സാണ്ടറാണ്.
സിനിമയ്ക്ക് രണ്ട് പേരായിരുന്നു കണ്ടത്, ആ സമയത്താണ് ലിസ്റ്റിന്റെ വീട്ടില്‍ ഇ.ഡിക്കാര്‍ വന്നത്: സുരാജ്
ഫ്രൈഡേ സ്റ്റാര്‍ എന്ന് നീ നിന്നെ കുറിച്ച് പറയുന്നത് കേട്ടല്ലോ എന്നായിരുന്നു പ്രശാന്ത് പറഞ്ഞഥ്. എന്നാല്‍ ആ പേര് നേരത്തെയുണ്ടെന്നായിരുന്നു ധ്യാനിന്റെ മറുപടി.
എന്നാല്‍ പിന്നെ അഡ്വാന്‍സിങ് സ്റ്റാര്‍ എന്നായിക്കോട്ടെ എന്നായിരുന്നു പ്രശാന്തിന്റെ മറുപടി.
എല്ലാ പടത്തിന്റേയും അഡ്വാന്‍സുകള്‍ മേടിച്ച് മേടിച്ച് ഇവന്‍ അഡ്വാന്‍സിങ് സൂപ്പര്‍സ്റ്റാര്‍ ആയി. ആ പേര് രണ്ട് രീതിയിലും എടുക്കാം. നാട്ടുകാര്‍ക്ക് മുന്‍പില്‍ അഡ്വാന്‍സ് സ്റ്റാര്‍. ഇനി വരാനുള്ള സൂപ്പര്‍സ്റ്റാര്‍ എന്ന അര്‍ത്ഥത്തില്‍, പിന്നെ അഡ്വാന്‍സ് വാങ്ങി കയ്യില്‍ വെക്കുന്ന സ്റ്റാര്‍ എന്ന അര്‍ത്ഥത്തിലും,’ ധ്യാന്‍ പറഞ്ഞു.
Content Highlight: Dhyan Sreenivasan troll against Basil Joseph