മാര്‍ക്കോ ടീമിന് നന്ദി പറഞ്ഞ് യുക്തി; ഒരുമിച്ചുള്ള അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍

/

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മാര്‍ക്കോ’ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടി യുക്തി തരേജ. ചിത്രത്തില്‍ മരിയ എന്ന കഥാപാത്രമായാണ് യുക്തി എത്തിയത്.

യുക്തിയുടെ ആദ്യ മലയാള സിനിമയാണ് മാര്‍ക്കോ. തന്നില്‍ വിശ്വാസമര്‍പ്പിച്ച സംവിധായകന്‍ ഹനീഫ് അദേനിക്കും കോ സ്‌റ്റോര്‍ ഉണ്ണി മുകുന്ദനോടുമുള്ള നന്ദിയും താരം അറിയിച്ചു.

‘എന്റെ സൂപ്പര്‍ കൂള്‍ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്, ഈ യാത്രയിലുടനീളം നിങ്ങള്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും ഈ യാത്രയില്‍ എന്നെ അകമഴിഞ്ഞ് പിന്തുണച്ചതിനും നന്ദി.

അതുപോലെ എന്റെ വണ്ടര്‍ഫുള്‍ കോ സ്റ്റാര്‍ ഉണ്ണി മുകുന്ദന്‍. നിങ്ങള്‍ സ്‌ക്രീനിലും പുറത്തും ഒരു റോക്ക്സ്റ്റാര്‍ ആണ്. ഈ സിനിമയ്ക്കായി നിങ്ങള്‍ നിങ്ങളെ തന്നെ സമര്‍പ്പിച്ചു.

ബേസിലിന് റേഞ്ചില്ല, എല്ലാ പടത്തിലും അവന്‍ ഒന്ന് തന്നെയല്ലേ കാണിക്കുന്നത്; ട്രോളി ധ്യാന്‍

മാര്‍ക്കോയ്‌ക്കൊപ്പമുള്ള യാത്ര ഇത്രയേറെ എളുപ്പമാക്കിയതില്‍ നിങ്ങളോടുള്ള സ്‌നേഹവും നന്ദിയും ഞാന്‍ അറിയിക്കുകയാണ്. അതുപോലെ സംവിധായകന്‍ ഹനീഫ് അദേനി. കഥാപാത്രമാകാനും ഏറ്റവും നല്ല പെര്‍ഫോമന്‍സ് കാഴ്ചവെക്കാനും സാധിച്ചത് നിങ്ങള്‍ നല്‍കിയ പിന്തുണ ഒന്നുകൊണ്ടാണ്.

മാര്‍ക്കോയുടെ മുഴുവന്‍ ടീമിനോടും ഓരോ ക്രൂ അംഗത്തോടുമുള്ള നന്ദി അറിയിക്കുകയാണ്,’ യുക്തി തരേജ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം യുക്തിയെ അഭിനന്ദിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും ഉണ്ണി മുകുന്ദന്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

മാര്‍ക്കോയുടെ ഭാഗമായതിന് നിങ്ങളോടുള്ള നന്ദി അറിയിക്കുകയാണ്. നിങ്ങളുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. ഈ ജോലിയില്‍ അങ്ങേയറ്റം പ്രൊഫഷണലായി നിങ്ങള്‍ നിന്നു.

മമ്മൂക്ക ഗുഹയില്‍ പോയോ ഇല്ലയോ എന്ന് മമ്മൂക്കയോട് തന്നെ ചോദിക്കേണ്ടി വരും; മൃഗയ റഫറന്‍സിനെ കുറിച്ച് ദിലീഷ് പോത്തന്‍

ജോലിയോടുള്ള നിങ്ങളുടെ ഈ സമര്‍പ്പണം നിങ്ങളെ ആകാശത്തോളം ഉയര്‍ത്തുമെന്ന് എനിക്കുറപ്പുണ്ട്. നമ്മുടെ അടുത്ത സിനിമയ്ക്കാതി കാത്തിരിക്കുന്നു, ആശംസകള്‍,’ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മോഡലിങ് രംഗത്തുനിന്നും അഭിനയ രംഗത്തെത്തിയ താരമാണ് യുക്തി. യുക്തിയും ഇമ്രാന്‍ ഹാഷ്മിയും ഒന്നിച്ച’ലുട്ട് ഗയേ’ എന്ന ഹിന്ദി ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.രംഗബലി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlight: Marco Heroin Yukthi share her experiance and Unni Mukundan Reply

 

Exit mobile version