സിനിമയുടെ വിജയ പരാജയങ്ങള്‍ പ്രവചിക്കാനാവില്ല; ഭ്രമയുഗം സക്‌സസ് ആയെന്ന് കരുതി അടുത്ത പടം അങ്ങനെയാവണമെന്നില്ല: രാഹുല്‍ സദാശിവന്‍

/

സിനിമയുടെ വിജയ പരാജയങ്ങള്‍ ഒരിക്കലും പ്രവചിക്കാനാവില്ലെന്നും ഭ്രമയുഗം സക്‌സസ് ആയെന്ന് കരുതി താന്‍ അടുത്ത പടവും അങ്ങനെയാവണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍.

2025 ല്‍ ഓഡിയന്‍സിനെ എക്‌സൈറ്റ് ചെയ്യിക്കുന്നത് എന്താണെന്ന് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു.

2024 നെ വെച്ച് നോക്കുമ്പോള്‍ ഹൊററും സര്‍വൈവല്‍ ത്രില്ലറും എല്ലാം പ്രേക്ഷകരെ എക്‌സൈറ്റ് ചെയ്യിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ അതേ പാറ്റേണുള്ള ഒരുസാധനം വീണ്ടും കൊണ്ടുവന്നു കഴിഞ്ഞാല്‍ ചിലപ്പോള്‍ അത് വര്‍ക്കാവാം വര്‍ക്കാവാതിരിക്കാം. അത് അണ്‍ പ്രഡിക്ടബിള്‍ ആണ്, രാഹുല്‍ പറഞ്ഞു.

‘2025 ല്‍ ഓഡിയന്‍സിനെ എക്‌സൈറ്റ് ചെയ്യിക്കുന്നത് എന്താണെന്ന് നമുക്ക് അറിയില്ല. പോയ വര്‍ഷം നോക്കിയാല്‍ ഹൊററും സര്‍വൈവല്‍ ത്രില്ലറുമൊക്കെ എക്‌സൈറ്റഡാണ് എന്ന് മനസിലായി.

മേക്കപ്പൊക്കെ ചെയ്ത് റെഡിയായി ഇരുന്നു, ഷോട്ടിന് തൊട്ടുമുന്‍പ് ആ കഥാപാത്രം മറ്റൊരാള്‍ക്ക് കൊടുത്തു: സുരേഷ് കൃഷ്ണ

എന്നാല്‍ അതേ പാറ്റേണുള്ള ഒരുസാധനം വീണ്ടും വെച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ അത് വര്‍ക്കാവാം വര്‍ക്കാവാതിരിക്കാം. അണ്‍ പ്രഡിക്ടബിള്‍ ആണ്.

ഞാന്‍ ഭ്രമുഗം എടുത്തു, എന്നാല്‍ അടുത്ത പടം സക്‌സസ്ഫുള്‍ ആകണമെന്ന് ഒരുനിര്‍ബന്ധവും ഇല്ല. അടുത്തത് നമ്മള്‍ വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങണം.

ഓരോ സിനിമയും ഒരു കുഞ്ഞിനെപ്പോലെയാണ്. അതിനെ ആ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരണം. അത് അണ്‍പ്രഡിക്ടബിളും ആണ്,’ രാഹുല്‍ സദാശിവന്‍ പറഞ്ഞു.

എല്ലാ തവണയും ഒരു സിനിമയെ സമീപിക്കുമ്പോള്‍ അത് നമ്മള്‍ അതുവരെ കാണാത്ത ഒരു സിനിമയായിരിക്കണം എന്ന ബോധ്യം നമ്മള്‍ക്കെങ്കിലും ഉണ്ടാകണമെന്നായിരുന്നു ഇതിന് മറുപടിയായി സംവിധായകന്‍ ബ്ലെസി പറഞ്ഞത്.

ഉള്ളൊഴുക്ക്, കിഷ്‌കിന്ധാകാണ്ഡം, എ.ആര്‍.എം, പ്രേമലു ഇതിലെയൊക്കെ സ്ത്രീ കഥാപാത്രങ്ങള്‍ ശക്തരല്ലേ: ജിയോ ബേബി

‘ഇതാണ് കുക്ക് ചെയ്യേണ്ടത് എന്ന് പറഞ്ഞുകൊണ്ട് നമുക്ക് ഒരു പരിപാടി നടത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്റെയൊരു പ്രാക്ടീസ് എന്താണെന്നാല്‍ എടുക്കാന്‍ പോകുന്ന സിനിമ നമ്മളെ ഇന്‍സ്‌പെയര്‍ ചെയ്യുന്നതായിരിക്കണം, നമുക്ക് ഇന്‍ട്രസ്റ്റ് ഉണ്ടാക്കണം.

ഒത്തിരി കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട് ഒരു സിനിമ ചെയ്യാതിരിക്കാം എന്നതാണ് ആദ്യത്തെ കാര്യം. കഴിഞ്ഞ സിനിമ ഹിറ്റാണ് അതുകൊണ്ട് ഇതും ഹിറ്റാകണം തുടങ്ങി ഒത്തിരി കാര്യങ്ങള്‍ തലയില്‍ എടുത്തുവെച്ചാല്‍ അത് നമ്മുടെ ക്രിയേറ്റിവിറ്റിയെ ബാധിക്കും,’ ബ്ലെസി പറഞ്ഞു.

Content Highlight: Director Rahul Sadasivan about His Upcoming Movie

 

 

Exit mobile version