തുടര്‍ച്ചയായി തിയേറ്ററില്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന സിനിമകളെടുത്ത് മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകരുടെ നിരയിലേക്ക് എത്തിയ വ്യക്തിയാണ് വിപിന്‍ദാസ്.
ജയ ജയ ജയഹേയും ഗുരുവായൂരമ്പല നടയും വാഴയും തുടങ്ങി കരിയറില്‍ തുടര്‍ച്ചയായ ഹിറ്റുകള്‍ നേടുമ്പോള്‍ ഒരു കാലത്ത് മലയാള സിനിമയില്‍ നിന്നും താന്‍ നേരിട്ട അവഗണനകളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
സിനിമ തന്നില്‍ നിന്നും അകന്നുപോകുകയാണെന്ന തോന്നിയ ഒരു സമയത്തെ കുറിച്ചാണ് വിപിന്‍ദാസ് സംസാരിക്കുന്നത്.
‘2016 മുതല്‍ ഓരോ ദിവസവും ഞാന്‍ ഡൗണ്‍ ആയിക്കൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ കോണ്‍ഫിഡന്‍സ് കുറയുകയെന്ന് പറയില്ലേ. സിനിമയില്‍ നിന്ന് നമ്മള്‍ ഒരുപാട് അകന്ന് പോയ്‌ക്കൊണ്ടിരിക്കുന്ന ഒരു സമയമുണ്ടായിരുന്നു.
ജനപ്രിയ നടനെന്ന ലേബലില്‍ അറിയപ്പെടാന്‍ താത്പര്യമില്ല: ബേസില്‍
2016 ആയി 17 ആയി 18 ആയി 19 ആയി 20 ആയി. പ്രതീക്ഷ മുഴുവന്‍ കുറഞ്ഞുവരുമ്പോള്‍ നമുക്ക് ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വരുമല്ലോ. മോഹന്‍ലാല്‍, മമ്മൂട്ടി എന്ന നിലയില്‍ ആലോചിച്ചു തുടങ്ങിയ എന്നെ ഹീറോ പോലും ആവില്ലെന്ന് നമ്മള്‍ വിചാരിക്കുന്ന ആള്‍ക്കാര്‍ വരെ റിജക്ട് ചെയ്തു.
അയാള്‍ ആദ്യമായി ഹീറോ ആയി അഭിനയിക്കേണ്ടതാണ്. പടം കൊള്ളത്തില്ല എന്ന് പറഞ്ഞ് അയാള്‍ റിജക്ട് ചെയ്തു. അതിന്റെ താഴോട്ട് ഇനി ആരും ഇല്ല. അങ്ങനെ ഒരു അവസ്ഥയിലായിരുന്നു.
പുള്ളിയുടെ അടുത്ത് ഞാന്‍ കൊണ്ടുപോകുമ്പോള്‍ ‘ഞാനോ ഹീറോയോ’ എന്ന് പുള്ളി ചോദിക്കുന്നുണ്ട്. അതിന് ശേഷമാണ് ഞാന്‍ കഥപറയുന്നത്. പുള്ളി വരെ റിജക്ട് ചെയ്തു. റിജക്ഷന്റെ ഒരു പെരുമഴ ഉണ്ടായി.
ഇന്‍ഡസ്ട്രിയില്‍ രണ്ടോ മൂന്നോ പേരുടെ അടുത്തേ ഞാന്‍ കഥ പറയാത്തതായി ഉള്ളൂ. ബാക്കി എല്ലാവരുടെ അടുത്തും കഥ പറഞ്ഞിട്ടുണ്ട്. അവിടുന്ന് മൊത്തത്തില്‍ കയ്യില്‍ നിന്ന് പോയെന്ന് മനസിലായി.
അങ്ങനെ ഞാന്‍ റീ തിങ്ക് ചെയ്യാന് തുടങ്ങി. ഒടുവില്‍ എന്ത് പ്രശ്‌നംകൊണ്ടാണ് ഇതെന്ന് മനസിലാക്കുന്ന പോയിന്റെത്തി. ഒന്ന് നമ്മള്‍ എല്ലാവരേയും സാറ്റിസ്‌ഫൈ ചെയ്യിക്കണം. ആക്ടറെ സാറ്റിസ്‌ഫൈ ചെയ്യിക്കണം, പ്രൊഡ്യൂസറെ സാറ്റിസ്‌ഫൈ ആക്കണം. ഇവരെ രണ്ട് പേരേയും കണക്ട് ആക്കി ഓഡിയന്‍സിനേയും സാറ്റിസ്‌ഫൈ ആക്കണം എന്നൊരു സ്‌പേസിലോട്ട് എത്തി.
അതിനുവേണ്ടി ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ എനിക്ക് സഞ്ചരിക്കേണ്ടി വന്നു: മോഹന്‍ലാല്‍
ജയഹേയും പലരുടെ അടുത്ത് പോയി പാളിയ സ്‌ക്രിപ്റ്റാണ്. അതോടെ റീ വര്‍ക്ക് ചെയ്ത് ഞാന്‍ തന്നെ വേറൊരു രീതിയില്‍ എഴുതി. പിന്നെ ആക്ടേഴ്‌സിനെയൊക്കെ കാണാന്‍ പോകുമ്പോള്‍ ഭയങ്കര കോണ്‍ഫിഡന്റാണ്.
എന്റെ ഈ സിനിമ എടുത്തില്ലെങ്കില്‍ ഇവര്‍ക്കാണ് നഷ്ടം എന്ന് പറഞ്ഞിട്ടാണ് പോകുന്നത്. ബേസില്‍ കേട്ട ഉടന്‍ തന്നെ ഓക്കെ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സും ഓക്കെ പറഞ്ഞു. അതിന് ശേഷം പിന്നെ റിജക്ഷന്‍ പോയിന്റ് വന്നിട്ടില്ല. അത്രയും അള്‍ട്ടിമേറ്റ് ആയി വര്‍ക്ക് ചെയ്തു എന്നതാണ്,’ വിപിന്‍ദാസ് പറയുന്നു.
Content Highlight: Director Vipindas about the Struggles he faced on Malayalam Industry