മാര്‍ക്കോയിലെ കഥാപാത്രം എനിക്കൊരു വെല്ലുവിളിയായിരുന്നു; ആദ്യ സിനിമയെ കുറിച്ച് ഷമ്മി തിലകന്റെ മകന്‍ അഭിമന്യൂ എസ്. തിലകന്‍

/

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ എന്ന ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് നടന്‍ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു എസ്. തിലകന്‍.

ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകന്‍ റസല്‍ ആയാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്. റസല്‍ ടോണി ഐസക് എന്ന കഥാപാത്രം അവതരിപ്പിക്കുക തന്റെ സംബന്ധിച്ച് അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് അഭിമന്യൂ പറയുന്നു.

ഇതൊരു തുടക്കം മാത്രമാണെന്നും തുടര്‍ന്നങ്ങോട്ട് ഏറ്റെടുക്കുന്ന ഓരോ റോളിലും ഏറ്റവും മികച്ചത് നല്‍കാന്‍ താന്‍ ശ്രമിക്കുമെന്നും അഭിമന്യൂ പറഞ്ഞു.

‘മാര്‍ക്കോയിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവച്ചത് മറക്കാനാവാത്ത ഒരു യാത്രയാണ്. റസല്‍ ടോണി ഐസക് എന്ന ക്രൂരനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

നായകന്റെ വെറുമൊരു നായികയാവാന്‍ താത്പര്യമില്ല: ലിജോ മോള്‍ ജോസ്

എന്നാല്‍ നിങ്ങള്‍ എനിക്ക് തന്ന പിന്തുണയ്ക്കും അഭിനന്ദനങ്ങല്‍ക്കും നന്ദി. ഇതൊരു തുടക്കം മാത്രമാണ്, ഞാന്‍ ഏറ്റെടുക്കുന്ന ഓരോ റോളിലും എന്റെ ഏറ്റവും മികച്ചത് നല്‍കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുകയാണ്.

സിനിമയെ കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് എനിക്കറിയാം, നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

ഇത്തരമൊരു വേഷം ചെയ്യാനായതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. എനിക്കൊപ്പം നിന്ന കുടുംബത്തോടും എന്റെ മുത്തച്ഛനോടുമൊക്കെയുള്ള നന്ദി ഞാന്‍ അറിയിക്കുന്നു.

അതിനുവേണ്ടി ആരും സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ എനിക്ക് സഞ്ചരിക്കേണ്ടി വന്നു: മോഹന്‍ലാല്‍

ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍, എന്റെ പ്രകടനം ഇനിയും ഏറെ മെച്ചപ്പെടുത്താന്‍ ഉണ്ടാകും. എങ്കിലും എന്നെ വിശ്വസിച്ച് ഇത്തരമൊരു കഥാപാത്രം ഏല്‍പ്പിച്ച ഉണ്ണി മുകുന്ദനും ഷെരീഫ് മുഹമ്മദിനും ഹനീഫ് അദേനിക്കും മാര്‍ക്കോ ടീമിനും നന്ദി പറയുന്നു.’അഭിമന്യു പറഞ്ഞു.

Content Highlight: Shammi Thilakan son Abhimanyu about his First Movie Marco

Exit mobile version