കോമഡി രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍ ചിരിക്കുന്നത് കാരണം നിരവധി ടേക്കുകള്‍ എടുക്കേണ്ടി വരാറുള്ളതിനെ കുറിച്ച് പല താരങ്ങളും പറയാറുണ്ട്.
അത്തരം രംഗങ്ങളെല്ലാം പലപ്പോഴും പ്രേക്ഷകര്‍ സ്വീകരിക്കാറുമുണ്ട്. നാഗേന്ദ്രന്‍സ് ഹണിമൂണ്‍ ചെയ്യുന്ന സമയത്ത് സുരാജ് വെഞ്ഞാറമൂട് കാരണം നിരവധി ടേക്ക് പോയ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് നടി ഗ്രേസ് ആന്റണി.
സുരാജേട്ടന്‍ പെട്ടെന്ന് തന്നെ റെസ്‌പോണ്ട് ചെയ്യുന്നത് കാരണം നമ്മളോടും പലപ്പോഴും ചിരിച്ചുപോകുമെന്നും താരം പറയുന്നു. ഇ.ഡി ചെയ്യുന്ന സമയത്ത് സുരാജേട്ടനെ കുറിച്ച് താന്‍ ശ്യാം മോഹന് ഒരു വാണിങ് കൊടുത്തിരുന്നെന്നും ഗ്രേസ് പറയുന്നു.
അദ്ദേഹം അത് തമാശയ്ക്ക് പറഞ്ഞതാണ്, ഞാന്‍ സീരിയസ് ആയി എടുത്തു: ശ്യാം മോഹന്‍
നാഗേന്ദ്രന്‍സ് ചെയ്യുന്ന സമയത്ത് ഭയങ്കര രസമായിരുന്നു. തമാശ രംഗങ്ങളൊക്കെ ചിരിച്ചിട്ട് എന്‍ജോയ് ചെയ്യുന്ന ആളാണ് സുരാജേട്ടന്.
ഞാന്‍ ഇത് ചെയ്തതും സുരാജേട്ടന് ചിരി വന്നിട്ട് നാലഞ്ച് ടേക്ക് പോയി. ഭയങ്കരമായി ചിരിക്കുന്ന ആളാണ് അദ്ദേഹം. എന്തെങ്കിലും ഹ്യൂമര്‍ വന്നാല്‍ പെട്ടെന്ന് റിയാക്ട് ചെയ്യും.
അതുകൊണ്ട് തന്നെ ഇഡി ചെയ്യുമ്പോള്‍ ഞാന്‍ ശ്യാമിന് ഒരു വാണിങ് കൊടുത്തിരുന്നു. സുരാജേട്ടന്‍ ഇങ്ങനെ റെസ്‌പോണ്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നു,’ ഗ്രേസ് പറഞ്ഞു.
തന്റെ കുറച്ച് സീനില്‍ സുരാജേട്ടന്‍ അത്തരത്തില്‍ ചിരിച്ചിരുന്നെന്നായിരുന്നു ഇതോടെ ശ്യാം പറഞ്ഞത്. സംവിധായകന്‍ കട്ട് വിളിച്ചപ്പോള്‍ തനിക്ക് സന്തോഷമാണ് തോന്നിയതെന്നായിരുന്നു ശ്യാം പറഞ്ഞത്. സിനിമയില്‍ സുരാജിന്റെ പല സീനുകളിലും താന്‍ ചിരി കണ്‍ട്രോള്‍ ചെയ്തതാണെന്നും ശ്യാം പറഞ്ഞു.
Content Highlight: Grace antony about Suraj Venjaramood and Nagendrans Honeymoon