ലൂസിഫറിനേക്കാള്‍ എത്രയോ മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് എമ്പുരാനെന്ന് നടന്‍ നന്ദു.
ഉപയോഗിച്ച എക്യുമെന്റ്‌സിന്റെ കാര്യത്തിലായാലും ഓരോ ദിവസവും ഷൂട്ടിനായി ചിലവഴിച്ച തുകയുടെ കാര്യത്തിലായാലും ലൂസിഫറിന്റെ എത്രയോ മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് എമ്പുരാനെന്നും നന്ദു പറഞ്ഞു.
ഇന്ന് ഇന്ത്യയില്‍ അവൈല്യബിളായ ഏറ്റവും പുതിയ ടെക്‌നോളജിയും ക്യാമറകളുമെല്ലാമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നും നന്ദു പറഞ്ഞു.
‘എമ്പുരാന്‍ നോക്കുകയാണെങ്കില്‍ ലൂസിഫറിനേക്കാള്‍ ആളുകളുടെ എണ്ണവും എക്യുപ്പ്‌മെന്റ്‌സിന്റെ എണ്ണവും എല്ലാം കൂടി. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍ ആണ്.
സിദ്ദു പറഞ്ഞത് ഇന്ന് ഇന്ത്യയില്‍ അവൈല്യബിള്‍ ആയിട്ടുള്ള എല്ലാ ലേറ്റസ്റ്റ് എക്യുപ്‌മെന്റ്‌സും ആ പടത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നാണ്.
നാഗേന്ദ്രന്‍സ് ഹണിമൂണിലെ ബെഡ്‌റൂം സീനും സുരാജേട്ടന്റെ ചിരിയും; പെട്ടുപോയി: ഗ്രേസ് ആന്റണി
ഗുജറാത്തില്‍ ഒരു ദിവസം ഷൂട്ട് ചെയ്ത കോസ്റ്റ് 60 ലക്ഷമൊക്കെയാണ്. വലിയ ക്രെയിനുകളൊക്കെയാണ് ഉയോഗിച്ചിരിക്കുന്നത്.
ഇന്‍ഡസ്ട്രിയില്‍ ക്രെയിന്‍ അഞ്ചെണ്ണമൊക്കെയാണ് ഒരേ ദിവസം ഉപയോഗിച്ചിരിക്കുന്നത്.
ഒരുപാട് യന്ത്രങ്ങള്‍, ഏറ്റവും ഹൈറ്റില്‍ പോകുന്ന ജിമ്പ്. ചിലതൊക്കെ ബോംബെയില്‍ നിന്നൊക്കെ വരുത്തിച്ചതാണ്. അത്തരം സാധനങ്ങളെല്ലാം ഉപയോഗിച്ചു. അതുപോലെ ഏറ്റവും പുതിയ ക്യാമറ. ആ ക്യാമറയ്ക്ക് തന്നെ ഒരു ദിവസം അഞ്ചോ ആറോ ലക്ഷമാണ് വാടക,’ നന്ദു പറയുന്നു.
ലൂസിഫറില്‍ മോഹന്‍ലാല്‍ ഉപയോഗിച്ചത് തന്റെ കാറാണെന്ന് അഭിമുഖത്തില്‍ നന്ദു പറയുന്നുണ്ട്. കാര്‍ വില്‍ക്കണമെന്ന് മനസില്‍ ആലോചിച്ച സമയത്താണ് രാജു അക്കാര്യം തന്നോട് ഇങ്ങോട്ട് ചോദിച്ചതെന്നും നന്ദു പറയുന്നു.
ഞങ്ങള്‍ വേറൊരു സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്റെ കാര്‍ ഞാന്‍ രാജുവിന് കാണിച്ചുകൊടുത്തിരുന്നു. അപ്പോള്‍ തന്നെ ചേട്ടാ എനിക്ക് ഈ വണ്ടി തരുമോ എന്ന് ചോദിച്ചു.
ഈ സെക്കന്റ് തന്നെ തന്നിരിക്കുന്നു എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ കൊടുത്തു. ഞാന്‍ വലിയ തുകയും വാങ്ങിച്ചില്ല. രാജുവിനല്ലേ കൊടുക്കുന്നത്. അതു തന്നെ സന്തോഷം.
അദ്ദേഹം അത് തമാശയ്ക്ക് പറഞ്ഞതാണ്, ഞാന്‍ സീരിയസ് ആയി എടുത്തു: ശ്യാം മോഹന്‍
കാശ് കുറച്ചാണ് കൊടുത്തത്. ഇതുപോലുള്ള വണ്ടികള്‍ നമ്മള്‍ അങ്ങനെ മെയിന്റെയ്ന്‍ ചെയ്യണം. അത് പറ്റാത്തതുകൊണ്ടാണ് കൊടുത്തത്.
ഈ വണ്ടി കൊടുക്കാമെന്ന് മനസില്‍ ആലോചിച്ചിരുന്ന സമയത്താണ് രാജു ചോദിക്കുന്നത്. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം ഒരു സുഹൃത്ത് വന്നിട്ട് എനിക്ക് ഒരു ബ്ലാങ്ക് ചെക്ക് തരാം. തുക എത്രയാണെന്ന് വെച്ചാല്‍ എഴുതി എടുത്തോ ആ വണ്ടി അദ്ദേഹത്തിന് വേണമെന്ന് പറഞ്ഞു.
അത് രാജുവിന് കൊടുത്തുപോയെന്നും അദ്ദേഹത്തിന് പോയി ഈ ചെക്ക് കൊടുത്തോളൂ എന്നും പറഞ്ഞു. അതുപോലെ സിനിമ ഇറങ്ങിയ ശേഷം എത്രയോ പേര്‍ വന്നു.
എന്തിനാണ് കൊടുത്തത് നമ്മള്‍ വാങ്ങില്ലായിരുന്നോ എന്ന് ചോദിച്ചു. അയാള്‍ ഒരു പര്‍പ്പസിന് വേണ്ടിയാണ് എന്റെ വണ്ടി വാങ്ങിച്ചത് എന്ന് പറഞ്ഞു. അല്ലാതെ ലംബോര്‍ഗിനിയുള്ളയാള്‍ക്ക് എന്തിനാണ് ഈ വണ്ടി. എമ്പുരാന്റെ ഷൂട്ടിന് പോയപ്പോള്‍ ആ വണ്ടി അവിടെ ദൂരെ കിടക്കുന്നത് കണ്ടു. വിഷമമായതുകൊണ്ട് ഞാന്‍ അടുത്തേക്ക് പോയില്ല,’ നന്ദു പറയുന്നു.
Content Highlight: Actor Nandhu about Empuraan and his car