ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ കലാഭവന്‍ മണി ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് താനായിരുന്നെന്നും ആ സമയത്ത് മറ്റൊരു സിനിമയില്‍ നായകനായി അഭിനയിക്കുന്നതിനാല്‍ ആ അവസരം തനിക്ക് നഷ്ടപ്പെടുകയായിരുന്നെന്നും നടന്‍ ജഗദീഷ്.
ആ കഥാപാത്രത്തിനായി മീശ വടിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടെന്നും എന്നാല്‍ അത് താന്‍ അപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സംവിധായകനോട് കാണിക്കുന്ന തെറ്റാകുമെന്നതിനാല്‍ ആ വേഷം വേണ്ടെന്ന് വെച്ചെന്നുമായിരുന്നു ജഗദീഷ് പറഞ്ഞത്.
പുഷ്പ 2 വിനായി 300 കോടിയല്ല അല്ലു വാങ്ങിയത്; പ്രതിഫലത്തെ കുറിച്ച് ജിസ് ജോയ്
‘ ഗുരുശിഷ്യന്‍ എന്ന സിനിമയില്‍ ഞാന്‍ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അപ്പോഴാണ് ആറാം തമ്പുരാന്‍ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്.
ഒരു കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ മീശ വടിക്കണം. പ്രധാനപ്പെട്ട റോളാണ്. കലാഭവന്‍ മണി ചെയ്ത റോളിലേക്കായിരുന്നു എന്നെ വിളിച്ചത്. മീശയെടുത്താല്‍ ഞാന്‍ അപ്പോള്‍ നായകനായി ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ കണ്ടിന്യുറ്റിയെ ബാധിക്കും.
അത് ഞാന്‍ ആ സിനിമയുടെ സംവിധായകനോട് ചെയ്യുന്ന തെറ്റായിരിക്കും. ഞാന്‍ ഒരുപാട് ആലോചിച്ചു. എന്നെ സംബന്ധിച്ച് മോഹന്‍ലാല്‍, ആറാം തമ്പുരാന്‍ എന്നൊക്കെ പറയുമ്പോഴുള്ള ഒരു എക്‌സൈറ്റ്‌മെന്റുണ്ട്.
അതൊരു സത്യമാണെന്നിരിക്കെ മറച്ചു വയ്ക്കുന്നതെന്തിന്; അസ്തമയ പോസ്റ്റിനെ കുറിച്ച് സലിം കുമാര്‍
ഷാജി കൈലാസ്-മോഹന്‍ലാല്‍ ഒരു ഹിറ്റ് കോമ്പിനേഷനുമാണ്. പക്ഷേ എനിക്ക് മീശയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന കാര്യം ഞാന്‍ പറഞ്ഞു. അങ്ങനെ എനിക്ക് പകരം കലാഭവന്‍ മണിയെ വെച്ചു.
പഴയ സംഭവം മിസ്സായില്ലേ എന്ന് ചോദിച്ചു. പൊട്ടുകുത്തെടി എന്ന പാട്ടൊക്കെ കലാഭവന്‍ മണിക്ക് വെച്ചിരുന്നതാണ്. പക്ഷേ അദ്ദേഹത്തിന് ഡേറ്റ് പ്രശ്‌നം കാരണം വരാനായില്ല. അങ്ങനെ അത് കോമ്പന്‍സേറ്റായി, ‘ജഗദീഷ് പറയുന്നു.
Content Highlight: Jagadhish about Aaramthampuraam Movie and Ravanaprabhu