സുകുമാറിന്റെ സംവിധാനത്തില്‍ അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായി എത്തിയ പുഷ്പ 2 ആറ് ഭാഷകളിലായി റിലീസ് ചെയ്തിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ആദ്യ പകുതി തരക്കേടില്ലാതെ പോയ ചിത്രം രണ്ടാം പകുതിയിലും ക്ലൈമാക്‌സിലും മോശമായെന്ന പ്രതികരണമാണ് പൊതുവെ വന്നത്. മൂന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പ്രതീക്ഷിച്ച രീതിയില്‍ വന്നില്ലെന്നാണ് അല്ലു ആരാധകര്‍ പോലും അഭിപ്രായപ്പെട്ടത്.
ചിത്രത്തില്‍ അല്ലു അര്‍ജുന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് സംവിധായകന്‍ ജിസ് ജോയ് ആണ്. ചില വാക്കുകള്‍ മലയാളത്തില്‍ പറയേണ്ടെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അവര്‍ കേട്ടില്ലെന്നുമാണ് ജിസ് ജോയ് പറയുന്നത്.
താഴത്തില്ല എന്ന് അര്‍ത്ഥം വരുന്ന തക്കേദിലേ എന്ന തെലുങ്ക് വാക്ക് അതേ രീതിയില്‍ തന്നെ പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനെയെന്നും ജിസ് ജോയ് പറയുന്നു.
കണ്ടന്റില്‍ അടിപതറിയെങ്കിലും ബോക്‌സ് ഓഫീസില്‍ താഴാതെ പുഷ്പ 2
‘തക്കേദിലേ എന്ന് പറയുന്ന സാധനം കുറേ ഏരിയകളില്‍ താഴത്തില്ല എന്നാണ് പറയുന്നത്. ഇന്റര്‍വെല്ലിനോട് അടുത്തുള്ള ഒരു സീന്‍ എത്തിയപ്പോള്‍ ഞാന്‍ അവരോട് നിര്‍ബന്ധിച്ച് പറഞ്ഞിരുന്നു ഇവിടെ നമുക്ക് താഴത്തില്ല എന്ന് പറയണ്ട, തക്കേദിലേ എന്ന് മതിയെന്ന്.
മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഇപ്പോള്‍ തക്കേദിലെ എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയാം. അര്‍ത്ഥം അറിയില്ലെങ്കിലും അല്ലുവിനെ ഫോളോ ചെയ്യുന്നവര്‍ക്ക് ആ വാക്ക് അറിയാം.
നോ നോ നോ. നിങ്ങള്‍ എന്ത് വേണമെങ്കിലും പറഞ്ഞോ പക്ഷേ അത് നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ മതി. തക്കേദിലേ എന്ന് പറയണ്ട എന്ന് പറഞ്ഞു.
എന്നാല്‍ നിങ്ങള്‍ ഒരു കാര്യം ചെയ്യൂ ഞാന്‍ താഴത്തില്ല എന്ന് പറയാം തക്കേദിലേ എന്ന് പറയുന്നത് കൂടി എടുത്തു വെച്ചേക്കൂ. ഫൈനല്‍ മിക്‌സിങ്ങിന്റെ സമയത്ത് റസൂല്‍ പൂക്കുട്ടിയോടൊക്കെ ചോദിക്കുക, ഏതാണ് അവിടെ കൂടുതല്‍ വര്‍ക്ക് ഔട്ട് ആകുന്നത് അത് വെച്ചോളൂ എന്ന് പറഞ്ഞു.
പക്ഷേ ആര് ചോദിക്കാന്‍. ആറ് ഭാഷയിലുള്ള മിക്‌സിങ് അവിടെ അപ്പം ചുടുന്ന പോലെ ചുട്ടുകൊണ്ടിരിക്കുകയാണ് എപ്പോള്‍ ഇറങ്ങും എന്ന് അറിയാത്തതുകൊണ്ട്. അതിനിടയില്‍ ഇതൊക്കെ ആര് ശ്രദ്ധിക്കാന്‍,’ ജിസ് ജോയ് പറയുന്നു.
തെലുങ്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ഉള്ളത് കേരളത്തിലാണെന്ന് അവര്‍ക്ക് കൃത്യമായി അറിയാമെന്നും അതുകൊണ്ട് മലയാളത്തില്‍ ചില വരികള്‍ പാട്ടിലുണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും ജിസ് ജോയ് പറഞ്ഞു.
അത് പക്ഷേ പല്ലവിയില്‍ തന്നെ ആയിരിക്കുമെന്ന് കരുതിയില്ല. അത് കേട്ടപ്പോള്‍ സന്തോഷം തോന്നി. നല്ല രസമുള്ള വരികളും ഡാന്‍സുമെല്ലാം ഗംഭീരമായിരുന്നു, ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joyb about the Dialogues of Pushpa 2