കണ്ടന്റില്‍ അടിപതറിയെങ്കിലും ബോക്‌സ് ഓഫീസില്‍ താഴാതെ പുഷ്പ 2

/

കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന തെലുങ്ക് ചിത്രമായി മാറി പുഷ്പ 2.

കണ്ടന്റില്‍ വലിയ വിമര്‍ശനം നേരിടുമ്പോഴും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് ചിത്രം മുന്നോട്ടു പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കേരളത്തില്‍ നിന്ന് ആദ്യദിനം സിനിമ 6.20 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടുന്ന തെലുങ്ക് ചിത്രമായി പുഷ്പ 2 മാറി.

നേരത്തെ ഈ റെക്കോര്‍ഡ് രാജമൗലി ചിത്രം ബാഹുബലി 2 ന്റെ പേരിലായിരുന്നു. 5.45 കോടിയായിരുന്നു ബാഹുബലി 2 ആദ്യദിനത്തില്‍ കേരളത്തില്‍ നിന്നും നേടിയത്.

അതുകൂടി മനസ്സില്‍ കണ്ടാണ് വല്യേട്ടന്റെ റീ റിലീസിലേക്ക് ഇറങ്ങിയത്; മമ്മൂക്ക സമ്മതിക്കുമെന്നാണ് വിശ്വാസം: ബൈജു അമ്പലക്കര

ഡിസംബര്‍ അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍നിന്ന് മാത്രം 175.1 കോടി നേടിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കളക്ഷനാണ് പുഷ്പ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ റെക്കോഡും ചിത്രം മറികടന്നു.

ഈ വര്‍ഷം ഇന്ത്യന്‍ ബോക്സോഫീസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായാണ് പ്രദര്‍ശനത്തിനെത്തിയത്.

നാലാം തീയതിയിലെ പ്രീമിയര്‍ ഷോകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഒന്നാം ദിവസം 175.1 കോടി രൂപ ചിത്രം നേടിയെന്ന് ട്രാക്കിംഗ് വെബ്സൈറ്റ് സാക്നില്‍കിനെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.

മലയാളത്തില്‍ സിനിമ ചെയ്യാത്തതിന്റെ കാരണം; ഹലോ മമ്മിയുടെ കാര്യത്തില്‍ ഞാന്‍ അത് മാത്രമേ നോക്കിയുള്ളൂ: ഐശ്വര്യ ലക്ഷ്മി

ആന്ധ്രാപ്രദേശ്, തെലങ്കാന, ബെംഗളൂരു എന്നിവിടങ്ങളിലെ പ്രത്യേക പ്രീമിയര്‍ ഷോകള്‍ വഴി 10.1 കോടി രൂപയാണ് ചിത്രം നേടിയത്. ബാക്കി 165 കോടിയാണ് ഇന്നലെ ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍.

ഇതില്‍തന്നെ തെലുങ്കിലാണ് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. 95 കോടിയാണ് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍നിന്ന് നേടിയത്. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്.

തമിഴില്‍ നിന്നും ആദ്യ ദിനം ഏഴ് കോടിയാണ് ലഭിച്ചത്. മലയാളത്തില്‍ നിന്നും ആറ് കോടിയും കര്‍ണാടകയില്‍നിന്ന് ഒരു കോടിയും ചിത്രം നേടി.

ഇതോടെ ആര്‍.ആര്‍.ആര്‍, ബാഹുബലി 2 , കെ.ജി.എഫ് 2 എന്നീ സിനിമകളുടെ റെക്കോര്‍ഡുകളാണ് പുഷ്പ 2 മറികടന്നിരിക്കുന്നത്. 133 കോടി, 121 കോടി, 116 കോടി എന്നിങ്ങനെയാണ് ആര്‍.ആര്‍.ആര്‍, ബാഹുബലി 2 , കെജിഎഫ് 2 എന്നിവയ്ക്ക് ആദ്യദിനത്തില്‍ ലഭിച്ചത്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Pushpa 2 Record Box Office Collection

 

 

Exit mobile version