എനിക്ക് ഉറപ്പാണ് മമ്മൂക്ക ഡയലോഗ് മറന്നതല്ല, അങ്ങനെ പറഞ്ഞതാണ്: ചിന്നു ചാന്ദ്‌നി

/

കാതല്‍ സിനിമയുടെ ഷൂട്ടിനിടെയുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടി ചിന്നു ചാന്ദ്‌നി.

മമ്മൂട്ടിക്കൊപ്പമുള്ള ഒരു കോമ്പിനേഷന്‍ സീന്‍ ചിത്രീകരിക്കുന്ന സമയത്തുണ്ടായ ഒരു കഥയാണ് ചിന്നു പങ്കുവെക്കുന്നത്.

കട്ട് പറയേണ്ട ഭാഗമെത്തിയിട്ടും ജിയോ ബേബി കട്ട് പറയാതിരിക്കുകയും താന്‍ ഡയലോഗ് മറന്നു എന്ന് മനസിക്കുകയും ചെയ്ത മമ്മൂക്ക അവിടെ ഇടപെട്ട രീതിയെ കുറിച്ചാണ് ചിന്നു ചാന്ദ്‌നി സംസാരിച്ചത്.

‘കാതലില്‍ എന്റെ ഷോട്ടിന് വേണ്ടി മമ്മൂക്ക അവിടേക്ക് നടന്നുവരികയാണ്.

റൂമില്‍ എല്ലാവരും എണീറ്റു നിന്നു, ഞാനും എണീറ്റു നിന്നു. മമ്മൂക്ക അടുത്തുവന്നപ്പോള്‍ ഷേക്ക് ഹാന്‍ഡ് കൊടുത്ത് ഹലോ മമ്മൂക്ക എന്ന് പറഞ്ഞു.

അപ്പോള്‍ എന്റെ കയ്യൊക്കെ തണുത്ത് വിറച്ചിരിക്കുകയാണ്. മമ്മൂക്ക തിരിച്ച് ഹായ് പറഞ്ഞു. പിന്നേയും കുറച്ച് എന്തൊക്കെയോ പറഞ്ഞു.

ഇന്ന സീക്വന്‍സ് ആണ് എടുക്കുന്നത്, സിങ്ക് സൗണ്ട് ആണ്. തെറ്റിയാലും കുഴപ്പമൊന്നും ഇല്ല.

ഇതുവരെ വര്‍ക്ക് ചെയ്തതില്‍ ‘വണ്‍ ഓഫ് ദി ബെസ്റ്റ് ആക്ട്രസി’ല്‍ ഒരാളാണ് ഞാനെന്ന് അമലേട്ടന്‍, പിറ്റേ ദിവസം തന്നെ വഴക്കും കിട്ടി: ഐശ്വര്യ

നമ്മള്‍ സാധാരണ സംസാരിക്കുമ്പോഴും ഇടയ്ക്ക് നമ്മളോട് തെറ്റുമല്ലോ. പക്ഷേ നമ്മള്‍ അവിടെ നിര്‍ത്തില്ലല്ലോ, കണ്ടിന്യൂ ചെയ്യുക, അത് വളരെ നാച്ചുറലായിരിക്കും, അങ്ങനെയൊക്കെ പറഞ്ഞു.

അതിന് ശേഷം നാലഞ്ച് മിനുട്ട് അതുമായി ഒരു ബന്ധവുമില്ലാത്ത കുറേ കാര്യങ്ങള്‍ സംസാരിച്ചു. ഷോട്ടിന് റെഡിയായപ്പോഴേക്കും ആ പേടിയെന്ന് പറയുന്ന സംഭവമില്ല.

ജിയോ ചേട്ടന്‍ വന്നിട്ട് നമുക്ക് ആദ്യത്തെ ഒരു ഡയലോഗ് മാത്രമെടുക്കാമെന്ന് പറഞ്ഞു.

അതില്‍ ഞാനൊരു ഡയലോഗ് പറയുന്നു, അദ്ദേഹം ഒരു ഡയലോഗ് പറയുന്നു, ഞാനൊന്ന് കൂടി പറയുന്നു, കട്ട് ഇതാണ് ചെയ്യേണ്ടത്.

അങ്ങനെ ഞാന്‍ പറഞ്ഞു, അദ്ദേഹം പറഞ്ഞു, ഞാന്‍ തിരിച്ച് മറുപടി പറഞ്ഞു, അപ്പോള്‍ തൊട്ടപ്പുറത്തിരിക്കുന്ന ഒരാള്‍ ഒരു ഡയലോഗ് പറഞ്ഞു, എന്നിട്ടും കട്ട് പറയുന്നില്ല.

ഞാന്‍ അവിടെ വീണ്ടും എന്റെ ഡയലോഗ് പറഞ്ഞു. അതിന് ശേഷമുള്ള എന്റെ ഡയലോഗൊക്കെ നീണ്ട നീണ്ട ഡയലോഗാണ്.

അങ്ങനെ ഒന്ന്, രണ്ട്, മൂന്ന് ഇതിങ്ങനെ നീണ്ടുനീണ്ടു പോകുകയാണ്. ഇനി അദ്ദേഹം പറഞ്ഞാലേ എനിക്ക് തിരിച്ച് പറയാന്‍ പറ്റുകയുള്ളൂ.

ഭ്രമയുഗം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ്; മമ്മൂക്ക തന്നെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എന്‍ജോയ് ചെയ്യുകയാണ്; അഭിമാനം തോന്നുന്നു: സുഹാസിനി

അങ്ങനെ അദ്ദേഹം പറയണമെന്ന അവസ്ഥയെത്തിയപ്പോള്‍ എന്റെ കയ്യില്‍ നിന്ന് പോയി. ഇനി എന്താ പറയുകയെന്ന് അറിയാതെ ഞാന്‍ ബ്ലാങ്ക് ആയി.

നമ്മുടെ കട്ട് പറയേണ്ട സമയം ഒരു അഞ്ച് മിനുട്ട് മുന്‍പായിരുന്നു. ഉടനെ അദ്ദേഹം അവിടുന്ന്, കട്ട് എന്തിനാ ഇത്ര നീളത്തില്‍ പോകുന്നത് ഞാന്‍ എന്റെ ഡയലോഗ് മറന്നുപോയി എന്ന് പറഞ്ഞു.

അപ്പോള്‍ ഞാന്‍..ഏ…ഞാനല്ലേ ഡയലോഗ് മറന്നുപോയത് എന്ന അര്‍ത്ഥത്തില്‍ ഇരുന്നു. കാരണം അദ്ദേഹത്തിന് അവിടെ ഡയലോഗേ ഇല്ല..ആ എന്നെങ്ങാനുള്ള ചെറിയൊരു വാക്കേ പറയാന്‍ ഉള്ളൂ.

എന്റെ കരിയര്‍ ബെസ്റ്റ് ആ ചിത്രമാണെന്ന് പറയുമ്പോള്‍ എന്റെ ടെന്‍ഷന്‍ അതാണ്: ജഗദീഷ്

എനിക്ക് അപ്പോള്‍ തോന്നിയത് എന്റെ കയ്യില്‍ നിന്ന് പോയത് അദ്ദേഹത്തിന് മനസിലായി എന്നാണ്.

വേറെ ആരും അത് ക്യാച്ച് ചെയ്തിട്ടില്ല. നമ്മള്‍ ഷൂട്ട് ചെയ്ത സമയത്തൊന്നും ജിയോ ചേട്ടന്‍ കട്ട് പറയുന്നില്ല, നമ്മള്‍ ഇങ്ങനെ പൊയ്‌ക്കൊണ്ടേയിരിക്കുകയാണ്.

‘നമ്മള്‍ കട്ട് പറയേണ്ട സമയം കഴിഞ്ഞില്ലേ ദേ, ഇവിടെ ഒരാള്‍ ഡയലോഗ് പഠിച്ചിട്ടുണ്ട് എന്നോട് മറന്നുപോയി എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്.

എനിക്കുറപ്പാണ് അവിടെ പറയേണ്ട മുഴുവന്‍ ഡയലോഗും അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തിന്റേത് മാത്രമല്ല എല്ലാവരുടെ ഡയലോഗും അറിയാം. പക്ഷേ അദ്ദേഹം നമ്മള്‍ കംഫര്‍ട്ടിബിള്‍ ആക്കുകയാണ്,’ ചിന്നു പറയുന്നു.

Content Highlight: Chinnu Chandni about Kaathal Movie shoot and Mammootty

Exit mobile version