ഇതുവരെ വര്‍ക്ക് ചെയ്തതില്‍ ‘വണ്‍ ഓഫ് ദി ബെസ്റ്റ് ആക്ട്രസി’ല്‍ ഒരാളാണ് ഞാനെന്ന് അമലേട്ടന്‍, പിറ്റേ ദിവസം തന്നെ വഴക്കും കിട്ടി: ഐശ്വര്യ

/

പൊതുവെ ഇമോഷണലും പാനിക്കുമാകുന്ന ആളാണ് താനെന്നും വരത്തനൊക്കെ മൊത്തം പാനിക്കടിച്ച് ചെയ്ത സിനിമയാണെന്നും പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

മായാനദിയും വരത്തനും ചെയ്യുമ്പോള്‍ രണ്ട് തരം എക്‌സ്പീരിയന്‍സ് ആയിരുന്നെന്നും ആഷിഖ് അബുവിന്റേയും അമല്‍ നീരദിന്റേയും രീതികള്‍ തന്നെ വ്യത്യസ്തമാണെന്നും ഐശ്വര്യ പറയുന്നു.

അമല്‍നീരദും ആഷിഖ് അബുവും രണ്ട് തരം സംവിധായകര്‍ തന്നെയാണ്. അവരുടെ രീതികള്‍ എല്ലാം വ്യത്യസ്തമാണ്. ആഷിക്കേട്ടന്‍ വളരെ ഫ്രീയാണ്.

ഭ്രമയുഗം, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ്; മമ്മൂക്ക തന്നെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എന്‍ജോയ് ചെയ്യുകയാണ്; അഭിമാനം തോന്നുന്നു: സുഹാസിനി

നമുക്ക് കിട്ടുന്ന വാക്കുകളൊക്കെ വെച്ച് ഓര്‍ഗാനിക് ആയി ഡയലോഗ് പറയാനൊക്കെ സമ്മതിക്കും. നമുക്ക് ഈസിയായി പറയാന്‍ കഴിയുന്നിടത്താണ് അതിന്റെ ഒറിജിനാലിറ്റിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അത് അങ്ങനെ ഒരു സിനിമയുമാണല്ലോ. നമ്മുടെ ബിഹേവിയര്‍ കൂടി ചേര്‍ന്ന് വരുന്ന ഒരു സിനിമ.

അതേസമയം പ്രിയയിലേക്ക് വന്നപ്പോള്‍ ഓരോ വാക്കും എന്താണോ സ്‌ക്രിപ്റ്റിലുള്ളത് അത് തന്നെ പറയണമെന്ന അവസ്ഥ. പെട്ടെന്ന് പാനിക്കാകുന്ന ഒരാളാണ് ഞാന്‍. ആ ഫുള്‍ സിനിമ ഞാന്‍ പാനിക്കിലാണ് ചെയ്തത്.

ഇതില്‍ ഒരു വാക്ക് പോലും തെറ്റാന്‍ പാടില്ല, തെറ്റാന്‍ പാടില്ല എന്ന കാര്യം കേറിയിട്ട് അത്യാവശ്യം നല്ല പാനിക്കിലാണ് ഷൂട്ട് ചെയ്യുന്നത്. പിന്നെ അറിവില്ലായ്മയും ഉണ്ട്. ആ സമയത്ത് എനിക്ക് ബാലന്‍സ് ചെയ്യാനോ ഇത് എങ്ങനെയാണെന്ന് ചോദിക്കാനോ ഒക്കെ പേടിയാണ്.

വരത്തന്റെ മൂന്നാമത്തെയോ നാലാമത്തേയോ ദിവസമാണ്. ഞാന്‍ പാനിക്കാവുന്നത് കണ്ടിട്ട് അമലേട്ടന്‍ അടുത്ത് വന്നിട്ട് വളരെ സ്‌നേഹത്തോടെ ഐശ്വര്യ, ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തതില്‍ വണ്‍ ഓഫ് ദി ബെസ്റ്റ് ആക്ട്രസില്‍ ഒരാള്‍ നിങ്ങളാണ് എന്ന് പറഞ്ഞു.

എന്റെ കരിയര്‍ ബെസ്റ്റ് ആ ചിത്രമാണെന്ന് പറയുമ്പോള്‍ എന്റെ ടെന്‍ഷന്‍ അതാണ്: ജഗദീഷ്

ഞാനോ എന്ന് ചോദിച്ചു. അങ്ങനെ ഒരു സമാധാനം ആയി വരുമ്പോഴേക്കും അടുത്ത ദിവസം എനിക്ക് വഴക്ക് കിട്ടും. അതുപോലെ ആ സിനിമയില്‍ എനിക്ക് കുറേ കയ്യില്‍ നിന്ന് പോയിട്ടുണ്ട്.

കാര്യങ്ങള്‍ മനസിലാക്കി തുടങ്ങുന്നതും ഒരു കോണ്‍ഫിഡന്‍സ് വരുന്നതുമൊക്കെ പിന്നീടാണ്. മായാദദിയുടെ ട്രെയിലര്‍ ലോഞ്ചിന്റെ സമയത്ത് ഗാര്‍ഗിയുടെ സംവിധായകന്‍ ആ ട്രെയിലര്‍ കണ്ടിട്ട് എന്നെ വിളിച്ചിട്ട് എടോ താന്‍ നന്നായി അഭിനയിച്ചിട്ടുണ്ടല്ലോ തനിക്ക് നന്നായിട്ട് അഭിനയിക്കാന്‍ അറിയാലോ എന്നൊക്കെ പറഞ്ഞു.

എന്റെ അടുത്ത് ആദ്യമായിട്ടാണ് ഒരാള്‍ നന്നായിട്ട് അഭിനയിച്ചു എന്നൊക്കെപറയുന്നത്. അതൊരു കോര്‍ മെമ്മറിയാണ്. അത് കേട്ട് കരഞ്ഞിട്ടുണ്ട്. അതൊക്കെ എനിക്ക് കോണ്‍ഫിഡന്‍സാണ്. ചില സിനിമകള്‍ കണ്ട് സുഹൃത്തുക്കള്‍ നന്നായി ചെയ്തു എന്ന് പറയുമ്പോള്‍ ഒരു കോണ്‍ഫിഡന്‍സ് വരും.

‘അറസ്റ്റ് ചെയ്യുന്നതില്‍ തെറ്റില്ല, പക്ഷേ വസ്ത്രം മാറാന്‍ പോലും പൊലീസ് സമയം തന്നില്ല’; നീരസം രേഖപ്പെടുത്തി അല്ലു

പിന്നെ ഞാന്‍ ഇടയ്ക്കിടക്ക് സ്റ്റേജില്‍ കരയാറുണ്ട്. എനിക്കറിയില്ല എന്താണെന്ന് ഭയങ്കര ഇമോഷണലാണ് ഞാന്‍,’ ഐശ്വര്യലക്ഷ്മി പറയുന്നു.

Content Highlight: Aishwarya Lekshmi about Amal Neerad

Exit mobile version