തനിക്കൊപ്പം എന്നും സുഹൃത്തുക്കളാണ് ഉണ്ടായിരുന്നതെന്നും സിനിമയില്‍ എത്തിയ ശേഷവും പഴയ സൗഹൃദങ്ങളൊന്നും താന്‍ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും പറയുകയാണ് നടന്‍ ബിജുക്കുട്ടന്‍.
ആദ്യമായി ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ താനുണ്ടെന്ന പ്രതീക്ഷയില്‍ സിനിമ കാണാന്‍ തിയേറ്ററിലേക്ക് പോയ സുഹൃത്തക്കളെ കുറിച്ചും തന്റെ ഷര്‍ട്ടിന്റെ ഒരു ഭാഗം മാത്രമേ സിനിമയില്‍ ഉള്ളൂ എന്നറിഞ്ഞിട്ടും ആ സിനിമ അഞ്ച് തവണയൊക്കെ പോയി കണ്ടവരെ കുറിച്ചുമാണ് ബിജു കുട്ടന്‍ സംസാരിക്കുന്നത്.
‘ എന്റെ കൂടെ മുന്‍പ് ആരൊക്കെയായിരുന്നോ ഉണ്ടായിരുന്നത് അവരൊക്കെ തന്നെയാണ് ഇപ്പോഴും എനിക്കൊപ്പമുള്ളത്. നമ്മള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പുതിയ സൗഹൃദങ്ങള്‍ കിട്ടും.
എന്നാലും പഴയ സുഹൃത്തുക്കള്‍ ഇപ്പോഴും ഉണ്ട്. അവരാണ് എന്നെ കൊണ്ടുനടന്നിരുന്നത്. അവര്‍ക്ക് ഭയങ്കര സന്തോഷമാണ്. ഞാന്‍ ആദ്യം ഒരു സിനിമയില്‍ അഭിനയിച്ചു.
സുരേഷ് ഗോപിയുടെ സുന്ദരപുരുഷനില്‍. തോമസേട്ടനാണ് എന്നെ വിളിച്ചത്. അന്ന് ഞാന്‍ സലിം കുമാറിന്റെ ട്രൂപ്പില്‍ കളിക്കുകയാണ്. നീ എന്റെ കാറില്‍ വന്നോ എന്ന് പറഞ്ഞു.
ഞാന്‍ അവിടെ ചെന്നു. എന്താണ് വേഷമെന്നൊന്നും അറിയില്ല. ആ സിനിമയുടെ നിര്‍മാതാവ് ബൈജു എഴുപുന്ന ചേട്ടനാണ്.
അവിടെ ചെന്നപ്പോള്‍ ഒരു ഗാനമേള ട്രൂപ്പില്‍ പാടുന്ന ആളാണ് സുരേഷേട്ടന്‍. അതിന്റെ ഓര്‍ക്കസ്ട്രയിലെ ഒരാളാണ് ഞാന്‍.
ഞാന്‍ നോക്കുമ്പോള്‍ ജാസ് ഇരിക്കുന്നു. അതിന്റെ അടുത്ത് ഇരുന്നാല്‍ പൊളിക്കും. ജാസ് മതിയെന്ന് പറഞ്ഞു.
കറക്കിയടിച്ച് ഷൈന്‍ ചെയ്യാമെന്ന് കരുതി പറഞ്ഞതാണ്. ജാസിന്റെ അടുത്ത് ഇരുന്നോളാന്‍ പറഞ്ഞു.
സുരേഷേട്ടന്‍ വന്ന് പാടുന്ന സീനാണ്. ഞാന്‍ നോക്കിയപ്പോള്‍ ഇതിന്റെ മുകളില്‍ ഒരു സാധനം കൊണ്ട് പിടിപ്പിച്ചിട്ട് എന്നെ കാണാനില്ല.
അത് എനിക്ക് മനസിലായി. ക്യാമറയൊന്നും എനിക്ക് കാണാന്‍ പറ്റുന്നില്ല.
സ്റ്റാര്‍ട് ക്യാമറ എന്ന് പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ പതുക്കെ ഇരിക്കുന്നിടത്തുനിന്ന് ഒന്ന് ചെറുതായി നീങ്ങി. അപ്പോള്‍ തന്നെ ഡയറക്ടര്‍ ആരാണ് ജാസില്‍ ഇരിക്കുന്നത് കട്ട് കട്ട് എന്ന് പറഞ്ഞു.
എന്തിനാണ് ഇടേക്കൂടി വന്ന് നോക്കുന്നത് അങ്ങനെ നോക്കണ്ട ട്ടോ എന്ന് പറഞ്ഞു. വീണ്ടും സ്റ്റാര്‍ട് ക്യാമറ പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ ചരിഞ്ഞു.
അടി അടി എന്ന് അപ്പുറത്ത് നിന്ന് ആരോ വിളിച്ചു പറഞ്ഞു. എങ്ങനെയെങ്കിലും നമ്മുടെ മുഖമൊന്ന് ക്യാമറയില്‍ വരാന്‍ വേണ്ടിയാണ്.
അങ്ങനെ സജഷന്‍ എന്തോ വെച്ചപ്പോള്‍ ഞാന്‍ ഒരു ജീന്‍സിന്റെ ഷര്‍ട്ടാണ് ഇട്ടിരുന്നത്. കൈയുടെ ഒരു ഭാഗമുണ്ട്. സിനിമയില്‍ ഏതെങ്കിലും ഭാഗത്തുണ്ടാകുമെന്നാണ് കരുതിയത്. ഞാന്‍ സിനിമ കണ്ടപ്പോള്‍ ഷര്‍ട്ടിന്റെ ഒരു ഭാഗം മാത്രമേയുള്ളൂ.
നാഗേന്ദ്രന്‍സ് ഹണിമൂണിലെ ബെഡ്‌റൂം സീനും സുരാജേട്ടന്റെ ചിരിയും; പെട്ടുപോയി: ഗ്രേസ് ആന്റണി
കൂട്ടുകാരന്‍മാര്‍ ഭയങ്കര സപ്പോര്‍ട്ടാണ്. സിനിമ റിലീസായി. നാളെ കാണാന്‍ പോകാം ഇന്ന് തിരക്കാണെന്ന് പറഞ്ഞു. ദൈവമേ ഈ ഷര്‍ട്ട് മാത്രമേയുള്ളൂ എന്ത് പറയും .വെട്ടിക്കളഞ്ഞെന്ന് പറയാന്‍ പറ്റുമോ എന്നൊക്കെ ആലോചിച്ചു.
അങ്ങനെ അവര്‍ പോയി സിനിമ കണ്ടു. എടാ നിന്റെ ഷര്‍ട്ട്..നീ ഇവിടെ ഇടുന്ന ഷര്‍ട്ടില്ലേ. ആ ഷര്‍ട്ടുണ്ടെടാ എന്ന് പറഞ്ഞു. ആ ഷര്‍ട്ടുള്ളതുകൊണ്ട് മാത്രം അവര്‍ അഞ്ച് പ്രാവശ്യം സിനിമ കണ്ടു. അത്രയും സ്‌നേഹമാണ് അവര്‍ക്ക്, ബിജു കുട്ടന്‍ പറഞ്ഞു.
Content Highlight: Actor Bijukuttan about his First Movie