റൈഫിള്‍ ക്ലബ്ബില്‍ എല്ലാവരേയും എക്‌സൈറ്റ് ചെയ്യിപ്പിച്ച ഒരു കാസ്റ്റിങ് ആയിരുന്നു ഹനുമാന്‍ കൈന്‍ഡിന്റേത്.
കൊണ്ടോട്ടിക്കാരനായ സൂരജ് ഹനുമാന്‍ കൈന്‍ഡായി റൈഫിള്‍ ക്ലബ്ബില്‍ എത്തിയപ്പോഴുണ്ടായ രസകരമായ ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണ് നടി സുരഭി ലക്ഷ്മി.
ഹനുമാന്‍ കൈന്‍ഡെന്ന് കേട്ടപ്പോള്‍ ഏതോ ഇംഗ്ലീഷുകാരനാണെന്നാണ് താന്‍ ആദ്യം കരുതിയെന്നും പിന്നീടാണ് മലയാളിയാണെന്ന് അറിഞ്ഞതെന്നും സുരഭി പറയുന്നു.
‘ ഞാനൊക്കെ വിചാരിച്ചത് ഒരു ഇംഗ്ലീഷുകാരന്‍ എവിടെ നിന്നോ വന്നതാണ് എന്നായിരുന്നു. അവന്റെ കംഫര്‍ട്ടബിള്‍ ലംഗ്വേജ് ഇംഗ്ലീഷാണ്. അപ്പോള്‍ ഇവരോടൊക്കെ ഇംഗ്ലീഷിലാണ് അവന്‍ സംസാരിക്കുന്നത്.
പിന്നെ ഞാന്‍ നോക്കുമ്പോള്‍ ഇവന്റെ പല്ലിലൊക്കെ ഒരു സംഭവം ഇട്ടിട്ടുണ്ട്. പുതിയതരം ക്ലിപ്പൊക്കെയിട്ട് ഒരു പയ്യന്‍ വന്നിട്ടുണ്ടല്ലോ എന്നുള്ള ഫീലായിരുന്നു എനിക്ക്. പിന്നീടാണ് അതെന്താണെന്നൊക്കെ മനസിലാകുന്നത്.
ബേസിലിന് റേഞ്ചില്ല, എല്ലാ പടത്തിലും അവന്‍ ഒന്ന് തന്നെയല്ലേ കാണിക്കുന്നത്; ട്രോളി ധ്യാന്‍
അപ്പഴാണ് അവന്‍ പറഞ്ഞത് ഏച്ച്യേ ഞാന്‍ കൊണ്ടോട്ടിക്കാരന്‍ സൂരജാണ് എന്ന്. ഭയങ്കര പാവമാണ്. പ്യൂവര്‍ സോള്‍ ആണ്. പിന്നെ ഭയങ്കര കമ്പനിയായി.
സ്ട്രഗിളിങ് സീനൊക്കെ ചെയ്യാന്‍ പോകുന്നതിന് മുന്‍പ് പുള്ളി ഒരു പത്തമ്പത് പുഷ് അപ്പ് ഒക്കെയങ്ങ് അടിക്കും. പുള്ളി സ്വന്തമായി പമ്പ് അപ്പ് ചെയ്യുന്നതാണ്,’ സുരഭി പറഞ്ഞു.
Content Highlight: Actress Surabhi Lekshmi about Hanuman Kind