ആട്ടം ഷൂട്ടിനിടെ ഷാജോണിന്റെ കൈയിലെ വാള്‍ തെറിച്ച് വിനയ്‌യുടെ കഴുത്തിന് നേരെ വന്നു: ആനന്ദ് ഏകര്‍ഷി

/

ആനന്ദ് ഏകര്‍ഷിയുടെ സംവിധാനത്തില്‍ 2023ല്‍ പുറത്തിറങ്ങിയ മലയാളം ഡ്രാമ ത്രില്ലര്‍ ചിത്രമാണ് ആട്ടം. 70-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിംങ് എന്നീ പുരസ്‌കാരങ്ങള്‍ ആട്ടം കരസ്ഥമാക്കിയിരുന്നു.

പ്രണയം, പക, സദാചാരം, പണത്തോടും പദവിയോടുമുള്ള മനുഷ്യന്റെ ആസക്തി എന്നീ വിഷയങ്ങളെല്ലാം സിനിമ ചര്‍ച്ച ചെയ്തിരുന്നു.

മമ്മൂക്ക എല്ലാ കാലത്തും അത് പറഞ്ഞിട്ടുണ്ട്, ആ വാക്കുകള്‍ മതി മുന്നോട്ടു പോകാന്‍: വിഷ്ണു അഗസ്ത്യ

അരങ്ങ് എന്ന നാടക ഗ്രൂപ്പിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വിനയ് ഫോര്‍ട്ട് കലാഭവന്‍ ഷാജോണ്‍ സെറിന്‍ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആട്ടം സിനിമയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച ഒരു അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആനന്ദ് ഏകര്‍ഷി.

‘ ആട്ടത്തില്‍ ഒരു വലിയ അപകടം ഒഴിവായിട്ടുണ്ട്. അതില്‍ ആദ്യഭാഗത്ത് നാടകത്തിന്റെ ഒരു സീനുണ്ട്. അതില്‍ ഷാജോണിന്റെ കഥാപാത്രം കുമ്പളങ്ങ വെട്ടുന്നതും അതില്‍ നിന്ന് ചോര തെറിക്കുന്നതുമായ ഒരു സീനുണ്ട്.

യഥാര്‍ത്ഥ വാളാണ് ഈ സീനിനായി ഉപയോഗിച്ചിരിക്കുന്നത്. ശരിക്കും ഉള്ള ഇരുമ്പിന്റെ വാള്‍. വാള്‍ കൈയില്‍ നിന്ന് തെറിക്കരുത് എന്ന് വിചാരിച്ച് മുന്നിലുള്ള എല്ലാവരേയും അല്പം പിന്നിലേക്ക് മാറ്റി നിര്‍ത്തിയാണ് ഷൂട്ട് ചെയ്യുന്നത്.

ഷാജോണ്‍ അവസാനത്തെ കുമ്പളങ്ങ വെട്ടിയതും ഈ വാള്‍ നടുക്ക് വെച്ച് ഒടിഞ്ഞുപോയി. എന്നിട്ട് ഇത് ബാക്കിലേക്ക് തെറിച്ചു.

എല്ലാവരും നില്‍ക്കുകയാണ്. ഇത് വിനയ് ഫോര്‍ട്ടിന്റെ കഴുത്തിന്റെ സൈഡില്‍ കൂടി പോയി, പിറകില്‍ നന്ദന്‍ ഒരു മാസ്‌ക് പിടിച്ചിട്ടുണ്ട് അതില്‍ പോയി കൊണ്ടു.

സിനിമയില്‍ ആ ഷോട്ട് അങ്ങനെ തന്നെയുണ്ട്. വിനയുടെ കൈയുടെ ഒരു ഭാഗം ചെറുതായി മുറിഞ്ഞുവെന്നല്ലാതെ ഭാഗ്യവശാല്‍ വേറെ ഒന്നും സംഭവിച്ചില്ല. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ആ പടം അവിടെ വെച്ച് നിന്നുപോയെനെ,’ ആനന്ദ് ഏകര്‍ഷി പറഞ്ഞു.

അരങ്ങ് ട്രൂപ്പിന്റെ നാടകം കണ്ട് ഇഷ്ടപ്പെട്ട വിദേശ ദമ്പതികള്‍ നാടകക്കാര്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കുന്നതും തുടര്‍ന്ന് അവിടെ വെച്ചുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയുമാണ് ആട്ടത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

പാര്‍ട്ടിക്കിടെ കൂട്ടത്തിലെ ഏക അഭിനേത്രിയായ അഞ്ജലിക്കു നേരെ ഒരു അതിക്രമം നടക്കുന്നു. എന്നാല്‍ ആരാണ് ഈ അതിക്രമം നടത്തിയതെന്ന് വ്യക്തമല്ല. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്.

സിനിമയുടെ വിജയ പരാജയങ്ങള്‍ പ്രവചിക്കാനാവില്ല; ഭ്രമയുഗം സക്‌സസ് ആയെന്ന് കരുതി അടുത്ത പടം അങ്ങനെയാവണമെന്നില്ല: രാഹുല്‍ സദാശിവന്‍

വാഗ്ദാങ്ങള്‍ മനുഷ്യരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് കൂടി ചിത്രം പറഞ്ഞു വെക്കുന്നുണ്ട്.

ശരിയും തെറ്റും തിരിച്ചറിഞ്ഞിട്ടും അവയെ ബോധപൂര്‍വം മറന്നുകളയാനുതകും വിധം പണവും പ്രശസ്തിയും മനുഷ്യനിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചാണ് ചിത്രം പറഞ്ഞുവെക്കുന്നത്.

Content Highlight: Aattam Director Anand Ekarshi about the Accident During Shoot

Exit mobile version